SCROLL

TEXT

മാള ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 2025 ഒക്ടോബർ 21,22 തിയ്യതികളിൽ അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂൾ പ്രധാന വേദിയായി നടക്കുന്നു .

SCROLL അറിയിപ്പുകൾ

മാള ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 2025 : ഒന്നാം ദിവസം ഒക്ടോബർ 21ന് പ്രവൃത്തി പരിചയമേളയും സാമൂഹ്യശാസ്ത്രമേളയും, രണ്ടാം ദിവസം ഒക്ടോബർ 22 ന് ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും നടക്കും

മാള ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനോദ്ഘാടനം video

 ഇടയ്ക്കയുടെ അകമ്പടിയോടെ കവിതകളും സിനിമാ നാടൻ ഗാനങ്ങളും കൊട്ടിപ്പാടിയപ്പോൾ വിദ്യാർത്ഥികൾക്കത് പുത്തൻ അനുഭവമായി. ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനത്തോനുബന്ധിച്ച് സോപാന സംഗീതജ്ഞൻ ഞെരളത്തു ഹരിഗോവിന്ദന്റെ നേതൃത്വത്തിൽ ആണ് പരിപാടി അരങ്ങേറിയത്. മതാതീതമായ മനുഷ്യത്വത്തെ സമൂഹത്തിൽ നിറയ്ക്കാൻ സംഗീതാദി കലകൾക്കെ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഇടയ്ക്ക വിദ്വാൻ പെരിങ്ങോട് മണികണ്ഠൻ ഇടയ്ക്കയിൽ സിനിമാ ഗാനങ്ങൾ വായിച്ച് സദസ്യരുടെ കയ്യടി നേടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു.

യു.എസ്.ജയലക്ഷ്മി,നബീസത്ത് ജലീൽ, കെ.വി.രഘു, മുഹമ്മദ് റാഫി സി.എ,രഞ്ജിത്ത്,അഭിലാഷ്. സി. എ,ദീപു. എം. മംഗലത്ത്,ജോസ്,ശാരിഷ ഇ.ആർ തുടങ്ങിയവർ പ്രസംഗിച്ചു.








No comments: