SCROLL

TEXT

മാള ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 2025 ഒക്ടോബർ 21,22 തിയ്യതികളിൽ അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂൾ പ്രധാന വേദിയായി നടക്കുന്നു .

SCROLL അറിയിപ്പുകൾ

മാള ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 2025 : ഒന്നാം ദിവസം ഒക്ടോബർ 21ന് പ്രവൃത്തി പരിചയമേളയും സാമൂഹ്യശാസ്ത്രമേളയും, രണ്ടാം ദിവസം ഒക്ടോബർ 22 ന് ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും നടക്കും

ശാസ്ത്രോത്സവം 2025

 
  Work Experience fair 2025-26
 🍒 ഒക്ടോബർ 21 🍒  9:30to   12:30 
 ഗാന്ധിസ്മാരക - ഹൈസ്കൂൾ , അഷ്ടമിച്ചിറ

 🩸Work experience വിഭാഗത്തിലെ On the spot മത്സരങ്ങളെല്ലാം നടക്കുന്നത് ഗാന്ധിസ്മാരക ഹൈ സ്കൂളിൽ തന്നെ ആയിരിക്കും. 
 🩸മൽസര സമയം 3 മണിക്കൂർ ആയിരിക്കും. കുട്ടികൾ 8:45 ഓടു കൂടി പ്രസ്തുത മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്ന ക്ലാസ് റൂമുകളിൽ എത്തി ചേരേണ്ടതാണ്. 
 🩸കൃത്യമായി എഴുതി ഒട്ടിച്ച സ്ഥലങ്ങളിൽ തന്നെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 
 🩸LP,UP,HS, hss എന്നിങ്ങനെ പ്രത്യേകം തിരിച്ച് വച്ചിട്ടുള്ള ഇടങ്ങളിൽ തന്നെ ഇരുന്ന്,സ്ഥലപരിമിതി മനസ്സിലാക്കി നല്ല രീതിയിൽ സഹകരിക്കുക. 
 🩸മൂന്നോ, നാലോ ഘട്ടങ്ങളിലായി വിധി നിർണയം ഉണ്ടായിരിക്കും,മുൻകൂട്ടി നിർമ്മിച്ച വസ്തുക്കൾ invigilators കണ്ടെത്തിയാൽ ആ ഇനം ഡിസ്ക്വാളിഫൈ ചെയ്യുന്നതായിരിക്കും. 
 🩸Invigilators എഴുതി ഒപ്പിട്ട പേപ്പറിൽ തന്നെ ആയിരിക്കണം ത്രെഡ് പാറ്റേൺ, പോസ്റ്റർ ഡിസൈനിംഗ്, book binding എന്നിവ ചെയ്യേണ്ടത്. 
 🩸മാനുവൽ കൃത്യമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം കുട്ടികളെ തയ്യാറാക്കി വിടുക. 
 🩸വിധി നിർണയം കഴിഞ്ഞതിന് ശേഷം മാത്രം കുട്ടികളുടെ നിർമിതികൾ തിരിച്ചെടുക്കാൻ പാടുള്ളൂ. ഉച്ചഭക്ഷണം കുട്ടികൾ കൊണ്ടുവരണം.* മത്സരം നടക്കുന്ന സ്ഥലത്തേക്ക് parents, escorting ടീച്ചേർസ് എന്നിവർ ഒരു കാരണവശാലും പോകാൻ പാടുള്ളതല്ല. വോളന്റി യേഴ്‌സ് നെ വിവരം അറിയിക്കുക.
=================================================================

സാമൂഹ്യശാസ്ത്ര മേള 
2025 ഒക്ടോബർ 21 ചൊവ്വ 
======================

നിർദേശങ്ങൾ

🕰️ സാമൂഹ്യശാസ്ത്ര മേള രണ്ട് വേദികളിലായാണ് നടക്കുന്നത്.
1. GS LP സ്കൂൾ അഷ്ടമിച്ചിറ 
2. കാട്ടിക്കരക്കുന്ന് കമ്മ്യൂണിറ്റി ഹാൾ 

🕰️ പാർട്ടിസിപ്പേഷൻ കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന വേദികളിൽ വ്യത്യാസം ഉണ്ട്. ആരതി വെഡിങ് ഹാളിൽ സോഷ്യൽ സയൻസ് മത്സരങ്ങൾ ഒന്നുമില്ല. 

🕰️ LP മത്സരങ്ങളായ ചാർട്ട് നിർമ്മാണം, ആൽബം നിർമ്മാണം, കളക്ഷൻ എന്നിവയും  HS & HSS ചരിത്ര സെമിനാർ അവതരണവും അഷ്ടമിച്ചിറ GSLP സ്കൂളിൽ ആയിരിക്കും നടക്കുക.

🕰️ UP, HS, HSS വിഭാഗം വർക്കിംഗ്‌ മോഡലും സ്റ്റിൽ മോഡലും കാട്ടിക്കരക്കുന്ന് കമ്മ്യൂണിറ്റി ഹാളിലും നടക്കും.

🕰️ മത്സരത്തിനുള്ള കുട്ടികൾ 9.30 ന് തന്നെ വേദികളിൽ റിപ്പോർട്ട്‌ ചെയ്യണം. 

🕰️ പാർട്ടിസിപ്പേഷൻ കാർഡ് കൈവശം ഉണ്ടായിരിക്കണം.

🕰️ എല്ലാ മത്സരങ്ങളും തത്സമയം ആണ്. 10 മണിക്ക് അറിയിപ്പ് തന്നതിന് ശേഷം മാത്രമാണ്  ഉണ്ടാക്കി തുടങ്ങേണ്ടത്. 

🕰️ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഒന്നും മുൻകൂട്ടി ഉണ്ടാക്കി/ വെട്ടി എഴുതി കൊണ്ട് വരാൻ പാടില്ല.

🕰️ കുട്ടികളും എസ്കോർട്ടിങ് ടീച്ചർമാരും ഉച്ചഭക്ഷണം കൊണ്ട് വരണം.

🕰️ മത്സരാർഥികൾ യൂണിഫോം, ഐഡന്റിറ്റി കാർഡ്, പാർട്ടിസിപ്പേഷൻ കാർഡ് എന്നിവ ധരിച്ച് വരരുത്.

🕰️ മത്സര ഇനത്തിന്റെ കോഡ് നമ്പറുകൾ മോഡലുകളിൽ കുത്തി വെക്കണം.

🕰️ 10 മണി മുതൽ 1 മണി വരെയുള്ള 3 മണിക്കൂർ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണം.

🕰️ ജഡ്ജസിന്റെ മൂല്യനിർണ്ണയം പൂർണ്ണമായും കഴിഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ മോഡലുകൾ എടുത്ത് മാറ്റാവൂ.

പ്രവിത. കെ. വി 
കൺവീനർ
=================================================================

ഗണിത ശാസ്ത്രമേള നിർദ്ദേശങ്ങൾ 

🍁  മാള ഉപജില്ലാ ഗണിതശാസ്ത്ര മേള ഒക്ടോബർ 22ാം തീയ്യതി അഷ്ടമിച്ചിറ ഗാന്ധി സ്മാരക     ഹൈസ്കൂളിൽ വച്ച് നടക്കുന്നതാണ്

🍁 മത്സരങ്ങൾ കൃത്യം 9.30 ന് ആരംഭിക്കുന്നതാണ്. അതിനാൽ എല്ലാ മത്സരാർത്ഥികളും 9 മണിക്ക് വേദികളിൽ എത്തിച്ചേരണം.

🍁 എല്ലാ മത്സരാർത്ഥികളുടേയും കൈവശം പാർട്ടിസിപ്പേഷൻ കാർഡ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. 

🍁 പങ്കെടുക്കുന്ന എല്ലാവരും മത്സരത്തിനാവസ്യമായ മുഴുവൻ സാമഗ്രികളും കൊണ്ടുവരേണ്ടതാണ്. 

🍁 നിർമാണത്തിന് ഉപയോഗിക്കുന്ന കടലാസുകൾ, ചാർട്ടുകൾ, കാർഡ് ബോർഡുകൾ, മരത്തടികൾ മുതലായവ മത്സരത്തിന് ഉപയോഗിക്കാവുന്ന പാകത്തിൽ വെട്ടിയെടുത്ത് കൊണ്ടുവരാൻ പാടില്ല.

🍁 തത്സമയ നിർമ്മാണത്തിന് ഓരോ ഇനത്തിനും 3 മണിക്കൂർ ആണ് സമയം.( 9.30 - 12.30 ) എന്നാൽ ജിയോജിബ്ര ഉപയോഗിച്ചുള്ള നിർമ്മിതിക്ക് ഒന്നര മണിക്കൂർ ( 9.30 - 11) ആണ് സമയം. 

🍁 ചാർട്ടുകൾ ഒന്നും OUTLINE വരച്ചു കൊണ്ടു വരാൻ പാടില്ല. 


🍁 തത്സമയ മത്സരത്തിൽ ഉപയോഗിക്കുന്ന ഓരോ ചാർട്ടുകളും ഇൻവിജിലേറ്ററുടെ സൈൻ വാങ്ങിയതിനു ശേഷം മാത്രമേ വരച്ചു/ എഴുതി തുടങ്ങാൻ പാടുള്ളൂ.

🍁 മത്സരാർത്ഥികളും എസ്‌കോർട്ടിങ് ടീച്ചേഴ്സും ഉച്ചഭക്ഷണം  കൊണ്ടു വരേണ്ടതാണ്. 

🍁 മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ യൂണിഫോം, ഐഡി കാർഡ് എന്നിവ ധരിച്ചു വരാൻ പാടില്ല. 

🍁 മത്സര സമയത്ത് ലഭിക്കുന്ന കോഡ് നമ്പറുകൾ ചാർട്ടിൽ/മോഡലിൽ/വസ്ത്രത്തിൽ മത്സരം കഴിയുന്നതുവരെ പതിച്ചുവയ്ക്കണം

🍁 വിധി നിർണയം പൂർണ്ണമായി കഴിയുന്നതുവരെ ചാർട്ടുകൾ/മോഡലുകൾ എടുത്തു മാറ്റരുത്

🍁 നിലത്ത് വിരിച്ച് ഇരിക്കാനും വരയ്ക്കാനും ഉള്ള ന്യൂസ് പേപ്പറുകൾ കൊണ്ടുവരേണ്ടതാണ്. 

🍁 എല്ലാ വിഭാഗം മാഗസിനുകളും 22 ാം തീയ്യതി രാവിലെ 10 മണിക്ക് മുമ്പ് അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂളിൽ മാഗസിൻ കൌണ്ടറിൽ ഏൽപ്പിക്കേണ്ടതാണ്.

🍁 മത്സരത്തിൽ അവതരിപ്പിക്കുന്ന ആശയത്തെ കുറിച്ച് ഒരു വിവരണ കുറിപ്പ് (Write up) ഇൻവിജിലേറ്ററെ ഏല്‌പിക്കേണ്ടതാണ്. (പരമാവധി 3 പേജ്)
=================================================================
IT FEST  


NEWSPAPER REPORT



NOTICE  

 

No comments: