TEXT

2024-25 MALA SUB DISTRICT SPORTS MEET IS SCHEDULED TO BE HELD ON 22,23 AND 24 AUGUST 2024 AT CARMEL HSS CHALAKUDY

TEXT 2

. .

SCROLL

മാള ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്‌ഘാടനം 2024 ജൂലൈ 25 ന് അഷ്ടമിച്ചിറ ഗാന്ധിസ്മാരക ഹൈസ്‌കൂളിൽ വെച്ച്

Friday 26 July 2024

മാള ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനോദ്ഘാടനം video

 ഇടയ്ക്കയുടെ അകമ്പടിയോടെ കവിതകളും സിനിമാ നാടൻ ഗാനങ്ങളും കൊട്ടിപ്പാടിയപ്പോൾ വിദ്യാർത്ഥികൾക്കത് പുത്തൻ അനുഭവമായി. ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനത്തോനുബന്ധിച്ച് സോപാന സംഗീതജ്ഞൻ ഞെരളത്തു ഹരിഗോവിന്ദന്റെ നേതൃത്വത്തിൽ ആണ് പരിപാടി അരങ്ങേറിയത്. മതാതീതമായ മനുഷ്യത്വത്തെ സമൂഹത്തിൽ നിറയ്ക്കാൻ സംഗീതാദി കലകൾക്കെ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഇടയ്ക്ക വിദ്വാൻ പെരിങ്ങോട് മണികണ്ഠൻ ഇടയ്ക്കയിൽ സിനിമാ ഗാനങ്ങൾ വായിച്ച് സദസ്യരുടെ കയ്യടി നേടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു.

യു.എസ്.ജയലക്ഷ്മി,നബീസത്ത് ജലീൽ, കെ.വി.രഘു, മുഹമ്മദ് റാഫി സി.എ,രഞ്ജിത്ത്,അഭിലാഷ്. സി. എ,ദീപു. എം. മംഗലത്ത്,ജോസ്,ശാരിഷ ഇ.ആർ തുടങ്ങിയവർ പ്രസംഗിച്ചു.








മാള ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനോദ്ഘാടനം നടന്നു