SCROLL
TEXT
TEXT 2
SCROLL അറിയിപ്പുകൾ
ഉപജില്ലാ സ്‌കൂൾ കലോത്സവം 2024 ഓഫ് സ്റ്റേജ് മത്സരങ്ങൾ നവംബർ 9 ശനിയാഴ്‌ച
ഉപജില്ലാ സ്‌കൂൾ കലോത്സവം 2024 ഓഫ് സ്റ്റേജ് മത്സരങ്ങൾ നവംബർ 9 ശനിയാഴ്‌ച
നവംബർ 9 ശനിയാഴ്‌ച രാവിലെ 9.30 മുതൽ എല്ലാ വിഭാഗം രചനാമത്സരങ്ങളും എൽ.പി വിഭാഗം മലയാളം പ്രസംഗം ,കഥാകഥനം ,ഇംഗ്ലീഷ് പദ്യം ,അഭിനയഗാനം - മലയാളം , അഭിനയഗാനം -ഇംഗ്ലീഷ് , കടങ്കഥ ,കൂടാതെ ഹിന്ദി പദ്യം , ഹിന്ദി പ്രസംഗം , ഇംഗ്ലീഷ് പ്രസംഗം , ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഈ ഷെഡ്യൂളിൽ ഇല്ലാത്ത അറബി,സംസ്‌കൃതം മത്സരങ്ങളും നടത്തുന്നതാണ് .
നവംബർ 9 ന് ഓഫ് സ്റ്റേജ് മത്സരങ്ങൾക്കൊപ്പം വേദി 1 ൽ താഴെ പറയുന്ന മത്സരങ്ങളും ഉണ്ടായിരിക്കും
9.30 AM - സംഘഗാനം HSS
10.20 AM - സംഘഗാനം HS
11.40 AM - സംഘഗാനം UP
2.00 PM - ദേശഭക്തിഗാനം HS
2.20 PM - ദേശഭക്തിഗാനം UP
3.50 PM - ദേശഭക്തിഗാനം HSS
മാള ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനോദ്ഘാടനം video
ഇടയ്ക്കയുടെ അകമ്പടിയോടെ കവിതകളും സിനിമാ നാടൻ ഗാനങ്ങളും കൊട്ടിപ്പാടിയപ്പോൾ വിദ്യാർത്ഥികൾക്കത് പുത്തൻ അനുഭവമായി. ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനത്തോനുബന്ധിച്ച് സോപാന സംഗീതജ്ഞൻ ഞെരളത്തു ഹരിഗോവിന്ദന്റെ നേതൃത്വത്തിൽ ആണ് പരിപാടി അരങ്ങേറിയത്. മതാതീതമായ മനുഷ്യത്വത്തെ സമൂഹത്തിൽ നിറയ്ക്കാൻ സംഗീതാദി കലകൾക്കെ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഇടയ്ക്ക വിദ്വാൻ പെരിങ്ങോട് മണികണ്ഠൻ ഇടയ്ക്കയിൽ സിനിമാ ഗാനങ്ങൾ വായിച്ച് സദസ്യരുടെ കയ്യടി നേടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു.