SCROLL
TEXT
TEXT 2
SCROLL അറിയിപ്പുകൾ
മാള ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് ആളൂർ RM ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു
മാള ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് ആളൂർ RM ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മഞ്ജു എംകെ പതാക ഉയർത്തി.ബഹു. കൊടുങ്ങല്ലൂർ എംഎൽഎ ശ്രീ വി.ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗം ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ശ്രീ വിഷ്ണുദാസ് കലാ മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
മാള എ ഇ ഓ ശ്രീമതി മഞ്ജു എംകെ കലോത്സവ സന്ദേശം നൽകി. ജനറൽ കൺവീനർ ശ്രീ ലൈസൻ ടിജെ സ്വാഗതവും റിസപ്ഷൻ കൺവീനർ ശ്രീമതി രമ്യ നന്ദിയും രേഖപ്പെടുത്തി.
ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി NSS വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ ബാഗും പേനയും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആംസൺ എം ആർ ഏറ്റുവാങ്ങി.
കലോത്സവ ലോഗോ ഡിസൈൻ ചെയ്ത മഹേഷ് പി ബാലനെ ചടങ്ങിൽ ആദരിച്ചു. കലോത്സവത്തിന്റെ സംഘാടക സമിതി ചെയർമാനും ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ ജോജോ കെ ആർ, വൈസ് പ്രസിഡണ്ട് ശ്രീമതി രതി സുരേഷ്, മാള ബി പി സി സെബി എ പല്ലിശ്ശേരി, സ്കൂൾ മാനേജർ ശ്രീമതി ജൂലിൻ ജോസഫ്, സെന്റ് ജോസഫ് ഇ എം എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജ്യോതിസ്, പിടിഎ പ്രസിഡന്റ് ശ്രീ രാജീവ് എം വി,വികസന സമിതി വൈസ് ചെയർമാൻ ശ്രീ കെ എ വർഗീസ്, എച്ച് എം ഫോറം കൺവീനർ ശ്രീ ജോസ് എ എ, കെ എസ് ടി എ സംഘടനാ പ്രതിനിധി ശ്രീമതി സതി എം എ, കെ പി എസ് എച്ച് എ സംഘടന പ്രതിനിധി ലേഖ പി, കെ എസ് എൻ പി എസ് എ സംഘടനാ പ്രതിനിധി ശ്രീമതി ശരണ്യ ഒ ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
മാള ഉപജില്ലാ ശിശുദിനാഘോഷം 2023
മാള ഉപജില്ലാ കലോത്സവം രജിസ്ട്രേഷൻ കമ്മിറ്റി
മാള ഉപജില്ലാ കലോത്സവം 2023 -
മാള ഉപജില്ലാ കലോത്സവം രജിസ്ട്രേഷൻ കമ്മിറ്റിയുടെ പ്രവർത്തനം വാർഡ് മെമ്പർമാരായ മേരി ഐസക്ക്, സവിത ബിജു എന്നിവർ സ്കൂൾ പ്രിൻസിപ്പാളിൽ നിന്നും നോട്ടീസ് കൈപ്പറ്റി ഉദ്ഘാടനം ചെയ്തു.
HM ജൂലി ടീച്ചർ, കൺവീനർ പ്രശാന്ത് മാസ്റ്റർ, ജോ. കൺവീനർ കവിത ടീച്ചർ, ബിനി ടീച്ചർ, സിമി ടീച്ചർ, ബിബി ടീച്ചർ, ചിത്ര ടീച്ചർ, അനിൽ മാസ്റ്റർ, ബൈജു മാസ്റ്റർ. പി.ടി.എ പ്രസിഡൻ്റ് ശ്രീ രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.